Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PK Anilkumar

വി​വാ​ഹേ​ത​ര ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ൽ നി​ര​ന്ത​ര പീ​ഡ​നം; പി.​കെ. അ​നി​ൽ​കു​മാ​റി​നെ​തി​രെ ഭാ​ര്യ​യു​ടെ പ​രാ​തി

ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി.​കെ. അ​നി​ൽ​കു​മാ​റി​നെ​തി​രെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​നി​ൽ​കു​മാ​ർ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ൽ മേ​പ്പാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​നി​ൽ​കു​മാ​റി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും, ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പീ​ഡ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

വീ​ടി​നു​ള്ളി​ലും അ​ല്ലാ​തെ​യും തു​ട​രു​ന്ന പീ​ഡ​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ വ്യ​ക്ത​മാ​ക്കി. പ​രാ​തി​യി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് മേ​പ്പാ​ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Latest News

Corehub Up